യോഗ ഇന്‍സ്ട്രക്ടര്‍ ആവാന്‍ താത്പര്യമുണ്ടോ?; കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: സൗജന്യ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും കേന്ദ്രീയ വിദ്യാലയവും സംയുക്തമായി മാര്‍ച്ച് ഒന്നു മുതല്‍ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ ഒന്നില്‍ വച്ചാണ് കോവ്‌സ് നടത്തുന്നത്.

15 മുതല്‍ 45 വയസ്സ് വരെ ഉള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരായിരിക്കണം.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 1.30 മണി മുതല്‍ 4.30 മണി വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും.

താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 മുന്‍പായി സ്‌കൂള്‍ വെബ് സൈറ്റ് ആയ https://no.1calicut.kvs.ac.in ല്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ നേരിട്ട് വിദ്യാലയ ഓഫീസുമായി ബന്ധപെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.