കൊയിലാണ്ടി കുറുവങ്ങാടുള്ള ഗവ. ഐ.ടി.ഐയില്‍ 2023ലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു-വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുറുവങ്ങാട് ഗവ. ഐ.ടി.ഐയില്‍ 2023 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ എന്‍.സി.വി.ടി കോഴ്‌സായ സര്‍വയര്‍, ഒരു വര്‍ഷത്തെ പ്ലംബര്‍ കോഴ്‌സുകളിലേക്കാണ് അവസരം. സര്‍വയര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്ലംബര്‍ തസ്തകയില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രായപരിധിയില്ല. ഒരു ട്രേഡിലെ മൊത്തം സീറ്റുകളില്‍ എണ്‍പത് ശതമാനം എസ്.സി, പത്തുശതമാനം എസ്.ടി ശേഷിക്കുന്ന പത്തുശതമാനം മറ്റുജാതിക്കാര്‍ എന്നിങ്ങനെയാണ് പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്റ്റൈപ്പെന്‍ഡ്, ലംപ്‌സം ഗ്രാന്‍ഡ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍, പരീക്ഷ ഫീസ്, പാഠപുസ്തകം, ടൂള്‍ കിറ്റ് ധനസഹായം താമസത്തിനുള്ള ധനസഹായം, ഉച്ചഭക്ഷണവും പോഷകാഹാരവും എന്നിവ ലഭിക്കും.

അപേക്ഷകര്‍ക്ക് സ്വന്തമായി മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയുമുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747609089, 8075290219 എന്നീ നമ്പറില്‍ വിളിക്കാം.

ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദമായ പ്രോസ്‌പെക്ട്രസിനും താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക https://scdditiadmission.kerala.gov.in/