ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കോഴ്‌സിലേയ്ക്കുള്ള അപേക്ഷ തീയതി നീട്ടി; വിശദമായി അറിയാം


കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. പന്ത്രണ്ടാം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത.

ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. സ്വയംപഠന സാമഗ്രികള്‍. സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. വിശദവിവരങ്ങള്‍ www.srccc.in Â.

ജില്ലയിലെ പഠന കേന്ദ്രം:

ഡോ. ചന്ദ്രകാന്ത് കോളേജ് ഓഫ് ഹെല്‍ത്ത് എജുക്കേഷന്‍, ദേവി മന്ദിര്‍, കെ പി ചന്ദ്രന്‍ റോഡ്, രാജന്‍ നഗര്‍, പുതിയറ പി. ഒ. കോഴിക്കോട് – 673004. ഫോണ്‍: 9895416563.