ഭക്തിസാന്ദ്രമായ നിമിഷം; മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അനുജ്ഞ വാങ്ങല്‍ ചടങ്ങ് നടന്നു


കൊയിലാണ്ടി: മരളൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അനുജ്ഞ വാങ്ങല്‍ ചടങ്ങ് നടന്നു. തന്ത്രി തൃശൂര്‍ കൊടകര അഴകത്ത് മന എ.ടി. മാധവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തില്‍ അന്‍പത് ലക്ഷം രൂപ ചിലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണം നടന്നുവരികയാണ്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍നായര്‍, പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍, കണ്‍വീനര്‍ കലേക്കാട്ട് രാജമണി ടീച്ചര്‍, വെളിയണ്ണൂര്‍ കേശവന്‍ ആശാരി, ഒ. ഗോപാലന്‍ നായര്‍, രമേശന്‍ രനിതാലയം, ഗിരീഷ് പുതുക്കുടി. നിരവധി ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.