ലഹരിയ്‌ക്കെതിരായ പാഠങ്ങള്‍ പകര്‍ന്ന് കെ.ടി. ജോര്‍ജ്; ബോധവത്കരണ ശ്രമവുമായി കൊയിലാണ്ടിയില്‍ കെ.എസ്.ടി.എയുടെ ലഹരി വിരുദ്ധ സദസ്സ്


Advertisement

കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി നോര്‍ത്ത് സൗത്ത് ബ്രാഞ്ചുകള്‍ സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.

Advertisement

എന്‍.കെ.രാജഗോപാലന്‍ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകന്‍ കെ.ടി. ജോര്‍ജ് മുഖ്യഭാഷണം നടത്തി. രഞ്ജിത്ത് ലാല്‍, രാജേഷ് പി.ടി.കെ, ഗോപിനാഥ് കെ.കെ, പ്രജിഷ വി.പി. എന്നിവര്‍ സംസാരിച്ചു. അനില സ്വാഗതവും ഷിംലാല്‍ ഡി.ആര്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement