ലഹരിയോട് നോ പറയാം; ലഹരി വിരുദ്ധ കർമ്മ പരിപാടികൾക്ക് ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി


കൊയിലാണ്ടി: മയക്കു മരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ലഹരി വിമുക്ത കേരളം’ കർമ്മപരിപാടിക്ക് കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി. നഗരസഭാ കൗൺസിലർ പി.എം.സുമതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ്.സി.പി അധ്യക്ഷനായി.

ക്യാപ്റ്റൻ മനു.പി സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ കമ്മിറ്റി കോർഡിനേറ്റർ ഡോ. മെർലിൻ ഏബ്രഹാം ആശംസ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന ചടങ്ങ് വിദ്യാർത്ഥികൾക്ക് മുൻപിൽ ലൈവായി കൈറ്റ് വിക്ടർസ് ചാനൽ വഴി പ്രദർശിപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും ലഹരി മരുന്നുകളുടെ പ്രതീകാത്മക നശിപ്പിക്കലും നടന്നു. ഡോ. ഹർഷ.എൻ നന്ദി പറഞ്ഞു.