പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധ സംഗമം
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ ക്യാമ്പെയിൻ ആരംഭിച്ചു. കാപ്പാട് ബീച്ചിലെ ദിശ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിക്കെതിരായ ജനകീയ ക്യാമ്പെയിൻ കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.
പന്തലാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ ജി.ബിനുഗോപാൽ, പന്തലായനി ബി.പി.ഒ യൂസഫ് നടുവണ്ണൂർ, വാർഡ് അംഗം വി.മുഹമ്മദ് ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് അംഗം എം.പി.മൊയ്തീൻ കോയ സ്വാഗതവും വാർഡ് അംഗം അബ്ദുല്ല കോയ വലിയാണ്ടി നന്ദിയും പറഞ്ഞു.
വാർഡ് അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, അധ്യാപക പ്രതിനിധികൾ, അങ്കണവാടി ടീച്ചർമാർ, സി.ഡി.എസ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി-യുവജന-വിദ്യാർത്ഥി-മഹിളാ കമ്മിറ്റി പ്രതിനിധികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, അമ്പലം-പള്ളി കമ്മിറ്റി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.