‘ലഹരിക്കെതിരെ മതനേതാക്കള്‍ രംഗത്തിറങ്ങണം’; ലഹരിക്കെതിരെ കണ്‍വെന്‍ഷനുമായി ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം
നന്തി ബസാര്‍: ലഹരി നിര്‍മാര്‍ജന സമിതി കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മദ്യമുള്‍പ്പെടെയുള്ള ലഹരിവ്യാപനത്തിനെതിരെ മതനേതാക്കള്‍ രംഗത്തിന്നണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തന്മൂലം അനുയായികള്‍ ലഹരി വിരുദ്ധ പോരാട്ടത്തിനിറങ്ങുകയും അവരൊന്നും ലഹരിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി. സഹദ് പുറക്കാട് സ്വാഗതം പറഞ്ഞ യോഗത്തില്‍ അബ്ബാസ് തങ്ങള്‍ നന്തി അധ്യക്ഷത വഹിച്ചു.
എല്‍എന്‍എസ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഹുസ്സൈന്‍ കമ്മന, ലത്തീഫ് കവലാട് ,റഷീദ് മണ്ടോളി, സജ്‌ന പിരിശത്തില്‍, സുജല ചെത്തില്‍, നിയാസ് കൊയിലാണ്ടി, കെ.വി.മുഹമ്മദലി ,ആസിയ എം, ഹംസ കൊല്ലം, ഷറഫുദ്ദീന്‍ എം.സി. എന്നിവര്‍ പ്രസംഗിച്ചു. ടി. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.