കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ; ചൊല്ലിക്കൊടുത്തത് സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു


കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

കൊയിലാണ്ടി ബ്ലോക്കിലെ വെങ്ങളം മേഖലയിലുള്ള കാട്ടിലപ്പീടിക ഈസ്റ്റ് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറർ ആർ.എസ്.അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, സി.പി.എം ലോക്കൽകമ്മറ്റി സെക്രട്ടറി കെ.വി.സുരേന്ദ്രൻ, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, പതിനൊന്നാം വാർഡ് അംഗം സന്ധ്യഷിബു, മേഖലാ സെക്രട്ടറി അഖിൽ ഷാജ്, മേഖലാ പ്രസിഡന്റ് അനൂപ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നിതിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അശ്വിൻ അധ്യക്ഷത വഹിച്ചു.