ചില്‍ഡ്രന്‍സ് തിയേറ്റര്‍ അംഗങ്ങള്‍ ഒരുക്കിയ ലഹരിവിരുദ്ധ നാടകം പൂക്കാട് കലാലയത്തില്‍; അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന് തുടക്കമായി


പൂക്കാട്: പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ നടക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളിയാട്ടത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. ഓഫീസ് പ്രശസ്ത അഭിനയ പ്രതിഭ ശ്രീലക്ഷ്മി ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ഇ.ശ്രീജിത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിവദാസ് കാരോളി, സുനില്‍ തിരുവങ്ങൂര്‍, വാഴയില്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.വി. മോഹനന്‍ സ്വാഗതവും ക്യാമ്പ് കണ്‍വീനര്‍ പി.പി.ഹരിദാസന്‍ നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് തിയേറ്റര്‍ അംഗങ്ങള്‍ ഒരുക്കിയ ലഹരി വിരുദ്ധ നാടകവും അരങ്ങേറി.