‘മയക്കുമരുന്നിനെക്കുറിച്ച് നമ്മള്‍ അറിയേണ്ടത്’; ലഹരിവിരുദ്ധ പ്രഭാഷണം സംഘടിപ്പിച്ച് മേലടി ശ്രീനാരായണ ഗ്രന്ഥാലയം മേലടി


Advertisement

പയ്യോളി: ശ്രീനാരായണ ഗ്രന്ഥാലയം മേലടിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ഭജനമഠം ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വടകര എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസറായ സി.കെ.ജയപ്രസാദ് ക്ലാസെടുത്തു.

Advertisement

‘മയക്കുമരുന്നിനെക്കുറിച്ച് നമ്മള്‍ അറിയേണ്ടത്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി.ചന്ദ്രന്‍ അധ്യക്ഷനായി. ഗ്രന്ഥശാലസംഘം നഗരസഭാ സമിതി ചെയര്‍മാന്‍ പി.എം.അഷറഫ്, കോസ്റ്റല്‍ പോലീസ് ഓഫീസര്‍ വിജിത്ത്, ടി.പി.നാണു, ചന്ദ്രന്‍മുദ്ര എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement