മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം: മൂന്നാം ക്ലാസുകാരിയെ മൂന്ന് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു
കണ്ണൂര്‍: മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നാം ക്ലാസ് വിദ്യര്‍ത്ഥിനിയായ ജാന്‍വി എന്ന കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എടക്കാട് റെയില്‍വേ സ്‌റ്റേഷന്റെ പുറക് വശത്ത് വച്ചായിരുന്നു ആക്രമണം. കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കുകളുണ്ട്.
മൂന്ന് നായ്ക്കളാണ് ആക്രമിച്ചത്. കുട്ടിയെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂണ്‍ 11ന് തെരുവുയുടെ അക്രമണത്തില്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന പതിനൊന്നുകാരന്‍ മരിച്ചിരുന്നു.