ഉക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു; മരണമടഞ്ഞത് പഞ്ചാബ് സ്വദേശി


കീവ്: ഉക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദൻ. പഞ്ചാബ് സ്വദേശിയാണ്.

തളര്‍ന്ന് വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. രോഗബാധിതനായ ചന്ദനെ ഫെബ്രുവരി രണ്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

ഇസ്‌കിമിക്ക് സ്‌ട്രോക്കാണ് ആണ് മരണകാരണം എന്നാണ് വിവരം. ചന്ദന്‍ ജിന്‍ഡാള്‍ പഞ്ചാബിലെ ബുര്‍നാലയാണ് സ്വദേശം.