ആനക്കുളത്ത് വീണ്ടും അപകടം; ബസ്സില്‍ നിന്നിറങ്ങുന്നതിന് മുന്‍പേ ബസ്സ് മുന്നോട്ടെടുത്തു, യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: ആനക്കുളത്ത് വീണ്ടും അപകടം. ഇന്ന് വൈകീട്ട് 6.40 തോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നിറങ്ങിയ യാത്രക്കാരനാണ് പരിക്കേറ്റത്. ബസ്സില്‍ നിന്നിറങ്ങുന്നതിന് മുന്‍പേ ബസ്സ് മുന്നോട്ടെടുക്കുകുയായിരുന്നു.
ഇതോടെ യാത്രക്കാരന്‍ ബസ്സിനിടിയില്‍ കുടുങ്ങുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അതിഥി തൊഴിലാളിയ്ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ബസ്സില്‍ നിന്നും വീണതറിയാതെ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ്സ് നിര്‍ത്തി.
പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കും ആനക്കുളത്ത് വെച്ച് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടമുണ്ടായിരുന്നു. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍ പറ്റാതെ വരികയും ചെയ്തു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലാഡര്‍ കട്ട് ചെയ്ത് വാഹനങ്ങളെ വേര്‍പെടുത്തുകയായിരുന്നു.