ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും
പയ്യോളി: ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും. പയ്യോളി പെരുമ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പരിപാടി തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തണല്‍ പ്രസിഡന്റ് കെ.ടി.സിന്ധു അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ കളത്തില്‍ കാസിം വരവുചെലവ് കണക്ക് അവതരിപ്പിച്ചു. പയ്യോളി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷജ്മിന, കെ.ടി.വിനോദന്‍, ഗോപാലന്‍ കാര്യട്ട്, അന്‍വര്‍ കാതിരക്കണ്ടി, ഉസ്‌ന, ബിന്ദു കാരോളി, ഷരീഫ തുറയൂര്‍, എ.പി.ഹംസ, സജിന പിരിശത്തില്‍, സുഹറ കബീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
സെക്രട്ടറി അഷറഫ് കറുകന്റവിട സ്വാഗതവും ക്ലസ്റ്റര്‍ സെക്രട്ടറി സുബൈര്‍ പി.ടി.നന്ദിയും പറഞ്ഞു.