വിപുലമായ പരിപാടികളോടെ പള്ളിക്കരയിലെ ഗലാര്‍ഡിയ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം


Advertisement

പയ്യോളി: 19 വര്‍ഷമായി പള്ളിക്കരയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഗലാര്‍ഡിയ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികം പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു. പരിപാടി കണ്ണൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഹ്‌സാദ് ഉല്‍ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാര സമര്‍പ്പണം നടത്തി.

Advertisement

സ്ഥാപനം സെക്രട്ടറി വി.വി.റിയാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ടീച്ചേഴ്‌സ് അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ടി.ടി.ഇസ്മയില്‍ നിര്‍വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ദിബിഷ, പ്രമുഖ വ്യവസായി തെനങ്കാലില്‍ ഇസ്മയില്‍, ഡോ.രാജേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഷംസീന, ബല്‍ക്കീസ്, ആര്‍.കെ.റഷീദ്, സിറാജ് നടുക്കണ്ടി, കെ.സി.സിദ്ദീഖ്, ഷുഹൈബ് ദാരിമി എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.കെ.ഫൈസല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രൂപകല നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: Anniversary celebration of Galardia Public School, Pallikkara with elaborate programs