ഉത്സവ ലഹരിയില്‍ കൊയിലാണ്ടി; മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ


കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. 26 ന് രാവിലെ 9 മണിക്ക് കൊടിയേറും തുടര്‍ന്ന് അന്നദാനം, വൈകീട്ട് ദീപാരാധന, തിരുവാതിരക്കളി, വൈകീട്ട് 7 മണിക്ക് ഭജന എന്നിവ നടക്കും.

അന്നദാനം, 27ന് ദീപാരാധന, വൈകീട്ട് ശുകപുരം ദിലീപ് അവതരിപ്പിക്കുന്ന തായമ്പക, 8 മണിക്ക് സര്‍പ്പബലി എന്നിവ നടക്കും. 28 ന് ചെറിയവിളക്ക്, പ്രസാദ ഊട്ട്, അന്നപൂര്‍ണ്ണ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ നടക്കും.

29ന് വലിയ.വിളക്ക് കണ്ണൂര്‍ നാടന്‍പാട്ടുപുര അവതരിപ്പിക്കുന്ന നാടകം മാമാങ്കം എന്നിവ അരങ്ങേറും. മാര്‍ച്ച് 1ന് താലപ്പൊലി മഹോത്സവം, ആഘോഷവരവുകള്‍, വിവിധ തിറകള്‍ നടക്കും. ഉത്തമഗുരുതി സമര്‍പ്പണത്തോടെ ഉത്സവം കൊടിയിറങ്ങും.