കലാപരിപാടികളുമായി കുട്ടികളെത്തി; ഉത്സവാന്തരീക്ഷത്തില്‍ അരങ്ങാടത്ത് അംഗന്‍വാടി പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനംമാറി


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ 24 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന അരങ്ങാടത്ത് അംഗന്‍വാടിക്ക് കെട്ടിടം സ്വന്തമായി. പ്രദേശത്തുകാരുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലും ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ചു വാങ്ങിയ സ്ഥലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വ്വഹിച്ചു.

Advertisement

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ചൈത്ര വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി.എം.കോയ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ജുബീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി സുന്ദര്‍രാജ്, എം.എല്‍.എം.എസ്.സി അധ്യക്ഷന്‍ എം.സുധ, അഡീഷണല്‍ സി.ഡി.പി.ഒ. അനുരാധ, അംഗന്‍വാടി വര്‍ക്കര്‍ എന്‍.കെ.ഷാജി, എം.കെ. വേലായുധന്‍, ടി.വി.രാജന്‍, കെ.കെ. സജീവന്‍, റജീന സത്യപാലന്‍, എ.സോമശേഖരന്‍, സി. അരവിന്ദന്‍, ചന്ദ്രന്‍ കാര്‍ത്തിക, എം.പി. ശ്രീധരന്‍ കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Advertisement
Advertisement

Summary: Anganwadi in Arangadath shifted to a new building in a festive atmosphere