‘അക്കുത്തിക്കുത്ത്’; 71 അങ്കണവാടികളില്‍ നിന്നായി 630തോളം കുട്ടികള്‍, കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവ വേദിയില്‍ നിറഞ്ഞാടി കുരുന്നുകള്‍
കൊയിലാണ്ടി: നഗരസഭ അങ്കണവാടി കലോത്സവം അരങ്ങേറി. ‘അക്കുത്തിക്കുത്ത്’ എന്ന പേരില്‍ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലോത്സവം അരങ്ങേറിയത്. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ 71 അങ്കണവാടികളിലെ 630 തോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാന വിതരണവും നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ഷിജു അധ്യക്ഷനായ ചടങ്ങില്‍ വൈസ് ചെയര്മാന് അഡ്വ കെ.സത്യന് മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷെബില കെ. പദ്ധതി വിശദീകരണം നടത്തി.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ ഇ.കെ. അജിത്ത, കെ.എ. ഇന്ദിര, നഗരസഭ സെക്രട്ടറി ഇന്ദു എസ് .ശങ്കരി, സിഡിപിഒ അനുരാധ, നഗരസഭ കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മോനിഷ നന്ദി രേഖപ്പെടുത്തി.