അങ്കണവാടികളിലുമുണ്ട് വാശിയേറിയ കലോത്സവം; കീഴരിയൂരിലെ അങ്കണവാടി കലോത്സവത്തിന് ഇന്ന് തുടക്കം
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവത്തിന് തുടക്കമായി. 162 ഓളം കുട്ടികള്‍ മാറ്റുരച്ച വിവിധ കലാപരിപാടികള്‍ മഠത്തില്‍ താഴെ വച്ച് അരങ്ങേറി.
കലോത്സവത്തിന്റെ ഉദ്ഘാടനം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എം സുനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ പി. മനോജ് സ്വാഗതം പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമല്‍ സരാഗ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി രാജന്‍, സുരേഷ് മാസ്റ്റര്‍, ജലജ ടീച്ചര്‍,സംഘാടക സമിതി അംഗങ്ങളായ സി.ഹരീന്ദ്രന്‍ മാസ്റ്റര്‍, പി.വി സുകുമാരന്‍, അങ്കണവാടി ടീച്ചര്‍ വി.കെ രാധ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷബ്‌നം സി.കെ നന്ദി രേഖപ്പെടുത്തി.