കുരുന്നുകൾക്കൊപ്പം കൂടാൻ പോരുന്നോ? മൂടാടി പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് പ്രൊജക്റ്റ്‌ പരിധിയിലുള്ള മൂടാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്കായി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 നവംബർ ഒന്നിന് 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ളവരും മൂടാടി പഞ്ചായത്തിൽ സ്ഥിര താമസക്കാരുമായിരിക്കണം.

Advertisement

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായവരും, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി തോറ്റവരും എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം.

Advertisement

അപേക്ഷ ഫോറത്തിന്റെ മാതൃക മൂടാടി പഞ്ചായത്ത് ഓഫീസിലും പന്തലായനി ശിശുവികസന പദ്ധതി ഓഫീസിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് പന്തലായനി മിനി സിവിൽ സ്റ്റേഷനിലുള്ള ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തെ സമീപിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ചിന് അഞ്ച് മണി വരെയാണ്.

Advertisement

പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകൾ സഹിതം പന്തലായനി ശിശു വികസന പദ്ധതി ഓഫീസിൽ അവസാന തീയതിക്ക് മുൻപായി സമർപ്പിക്കണം. അപേക്ഷ നൽകേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, പന്തലായനി, മിനി സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി പി.ഒ, 673305. ഫോൺ 0496 2621612.

2014 ലിലും 2020 ലും അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.