താലപ്പൊലിയോട് കൂടിയ ഭഗവതി തിറയും മറ്റ് തിറകളും ഇന്ന്; ഉത്സവാഘോഷത്തില്‍ അണേല വലിയമുറ്റം ശ്രീ കളരിഭഗവതി ക്ഷേത്രം


കൊയിലാണ്ടി: അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.രാവിലെ നട തുറക്കൽ, വൈകീട്ട് 5 മണിക്ക് ഗുരുതി എന്നിവയ്ക്ക് ശേഷം കളരി ഭഗവതി ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി ഭക്തിഗാനം രചിച്ച് ഈണം നൽകി ആലപിച്ച ആർ.കെ.സുരേഷ് ബാബുവിനെ വാർഡ് കൗൺസിലർ എം.പ്രമോദ് ആദരിച്ചു.

ആദരിക്കൽ ചടങ്ങിന് ശേഷം യോദ്ധ കളരി, കാവിൽ അവതരിപ്പിക്കുന്ന കളരി പയറ്റ് പ്രദർശനം എന്നിവ അരങ്ങേറി. രാത്രി 10 മണിക്ക് കോട്ടയിൽ പോക്ക്, അരി ചൊരിയൽ ചടങ്ങ് എന്നിവയും നടന്നു.

ഇന്ന് കാലത്ത് 5 മണിക്ക് നട തുറക്കൽ, രാവിലെ 8.30 ന് എടുപ്പ് തയ്ക്കൽ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 3 മണിക്ക് ഗുരുദേവൻ വെള്ളാട്ട്, ഇളനീർകുല വരവ്.ശേഷം പാമ്പൂരി കരുമകൻ വെള്ളാട്ടും തലച്ചില്ലോൻ നട്ടത്തിറയും വൈകീട്ട് 6 മണിക്ക് താലപ്പൊലിയോടു കൂടി ഭഗവതിയുടെ നട്ടത്തിറ, തുടർന്ന് പുലർച്ചെ വരെ വിവിധതരം തിറകൾ എന്നിവയുണ്ടായിരിക്കും.