അണേല സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി


കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി. അണേല സ്വദേശി ശ്രീഹരിയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ പോയിരുന്നതായി പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേഴ്‌സില്‍ 4500 രൂപയും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. ബ്രൗണ്‍ കളറിലുള്ള പേഴ്‌സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9207933075, 8281077784.