മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി


പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്.

അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ‘ കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി.  അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീന്‍ പിടിക്കാനായി എത്തിയത്. ഇവര്‍ സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

വേലിയിറക്കം ഉള്ളപ്പോഴാണ് മീന്‍ പിടിക്കനിറങ്ങിയത്. അടിയൊഴുക്കില്‍പ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അഴിമുഖ പ്രദേശമായതിനാല്‍ ഇവിടെ കോസ്റ്റല്‍ ബോട്ട് സംവിധാനങ്ങളൊന്നും ഇല്ലെന്നും ചോമ്പാല കോസ്റ്റല്‍ അധികൃതരെ മറ്റും വിവരം അറിയിച്ചതായി നാട്ടുകാരിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പയ്യോളി പൊലീസും വടകരയിൽ നിന്ന്ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഷാഫിക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.