പേരാമ്പ്ര ചാലിക്കരയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു; മരിച്ചത് കല്ലൂര്‍ സ്വദേശി അനീഷ്
പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട പരിക്കുപറ്റിയ ഉള്ള്യേരി സ്വദേശി മമ്മദ്കോയ ബുധനാഴ്ച്ച രാത്രി മരണപ്പെട്ടിരുന്നു.
പരേതനായ ഗോവിന്ദന്റെയും ദേവിയുടെയും മകനാണ് അനീഷ്. ഭാര്യ: വിജില. സഹോദരങ്ങള്‍: റീജ സുരേന്ദ്രന്‍, റീനശ്യാം (നടുവണ്ണൂര്‍ സ്‌കൂള്‍ പ്ലസ്ടു അധ്യാപിക), അനിത രാജന്‍.
summary: aneesh, a native of kallur, who was injured in the accident, passed away