പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്താന്‍ പഠനോത്സവം; പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ഏപ്രില്‍ 27 നാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി ഉദ്ഘാടനം ചെയ്തു.

Advertisement

ഏപ്രില്‍ 27ന് കാപ്പാട് ബീച്ചില്‍ വെച്ച് നടക്കുന്ന പഠനോത്സവത്തില്‍ ഷാഫി പറമ്പില്‍ എം പി, കാനത്തില്‍ ജമീല എം എല്‍ എ , ഷീജ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സുധ കിഴക്കേപ്പാട്ട് മുനിസിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍, മഞ്ജു എം കെ കൊയിലാണ്ടി എ ഇ ഒ എന്നിവര്‍ രക്ഷാധികാരികളായുള്ള സ്വാഗത സംഘം വിദ്യാര്‍ത്ഥികളുടെ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisement

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടി എല്ലാവര്‍ഷവും സ്‌കൂളുകളില്‍ നടത്തിവരുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങള്‍.

Advertisement

പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങള്‍ ഓരോ കുട്ടിയും എത്രത്തോളം ആര്‍ജിച്ചു എന്ന് തിരിച്ചറിയാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും സമൂഹത്തിനും അവസരം ലഭിക്കുന്നതിനായി വിദ്യാലയത്തിലെ മികവുകള്‍ വിലയിരുത്തപ്പെടുന്ന വേദികളാണ് പഠനോത്സവങ്ങള്‍.

പന്തലായനി ബി. ആര്‍.സി പരിധിയില്‍ 78 സ്‌കൂളുകളിലും പഠനോത്സവം വളരെ മികച്ച രീതിയില്‍ തന്നെ നടത്തിയിട്ടുണ്ട്. 5 പഞ്ചായത്തുകളിലായി പഞ്ചായത്ത് തലം, മുനിസിപ്പല്‍ തലം ആകര്‍ഷകമാക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ പഠനോത്സവം ബ്ലോക്ക് തലത്തില്‍ വളരെ വിപുലമായി നടത്തുന്നതിനു മുന്നോടിയായാണ് സ്വാഗത സംഘം രൂപീകരിച്ചത്.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബിപിസി മധുസൂദനന്‍ എം. സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രെയിനര്‍ വികാസ് കെ.എസ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍, പ്രധാനാധ്യാപകര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു