കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് തട്ടി ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു; മരിച്ചത് അരിക്കുളം കുന്നോത്ത്മുക്ക് സ്വദേശി


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് തട്ടി ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലില്‍ മാധവി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം.

കൊല്ലത്തുള്ള മകള്‍ക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി. ഇതിനെടെയാണ് ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈന്‍ എന്ന ബസ് തട്ടിയത്‌. പിന്നാലെ ബസിനിടിയിലേക്ക് വീണ മാധവി ടയര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മാധവിയെ ഉടന്‍ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന്‌ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍, മക്കള്‍: ഷീന, ഷാനി.

മരുമക്കള്‍: ശിവന്‍, വേണു

സഹോദരങ്ങള്‍: പരേതരായ ചാത്തു, ആച്ച, ഗോപാലന്‍, കുഞ്ഞിക്കേളപ്പന്‍.