ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു


ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്.

വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ മാരായ ജാഹിര്‍, നിധിപ്രസാദ് ഇ.എം, ലിനീഷ് എം, സനല്‍രാജ് കെ.എം ഷാജു, കെ. സുജിത്ത്, ഹോം ഗാര്‍ഡ് മാരായ ഓംപ്രകാശ്, രാജേഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.