പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു


കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു. ആയിപ്പംകുനി ജാനകി ആണ് മരിച്ചത്. എണ്‍പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു.

വിവരമറിഞ്ഞെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വയോധികയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മകന്‍: സത്യന്‍.

മരുമകള്‍: ഗീത.

സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞിരാമന്‍, നാരായണി, ഗോപാലന്‍