ഓമശ്ശേരി സ്വദേശിയായ വയോധികനെ കാണാതായതായി പരാതി


ഓമശ്ശേരി: ഓമശ്ശേരി സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. പുത്തൂര്‍ സ്വദേശിയായ മുരളി(64) യെയാണ് ഇന്ന് (ഞായര്‍) രാവിലെ 11 മണിയ്ക്ക് ശേഷം കാണാതായത്.

മുണ്ടും ഷര്‍ട്ടുമാണ് വേഷം. പ്രദേശത്തും മറ്റും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ എടുക്കാതെയാണ് വീട്ടില്‍ നിന്നും പോയിരിക്കുന്നതെന്ന് മകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബന്ധുക്കള്‍ കൊടുവള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9447348148.