കല്‍പ്പത്തൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു
പേരാമ്പ്ര: കല്‍പ്പത്തൂര്‍ കാട്ടുമഠം ഭാഗത്ത് വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊളക്കണ്ടിയില്‍ നാരായണന്‍ നായരാണ് ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. ഏതാണ്ട് അന്‍പതടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്.
പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി കിണറില്‍ നിന്നും ആളെ കരയ്‌ക്കെടുത്ത് ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി.റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി.സിജീഷ്, ആര്‍.ജിനേഷ്, എം.മനോജ്, പി.സി.ധീരജ് ലാല്‍, പി.പി.രജീഷ്, പി.സജിത്ത്, ഹോം ഗാര്‍ഡ്മാരായ കെ.രാജേഷ്, വി.എന്‍.വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Summary: An elderly man fell into a well and died in Kalpathur