വിനയായത് ഭീമന്‍ കടന്നല്‍കൂട്; കൂട്ടില്‍ നിന്ന് ഇളകിവന്ന കടന്നലിന്റെ കുത്തേറ്റ് നാദാപുരത്ത് വയോധികന്‍ മരിച്ചു


നാദാപുരം: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വളയം നിരവുമ്മല്‍ കുനിയില്‍ ഒണക്കന്‍ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മരണം.

വ്യാഴാഴ്ച രാവിലയാണ് ഒണക്കനെ കടന്നലുകള്‍ കുത്തി പരിക്കേല്‍പിച്ചത്. മരുത് മരത്തിന്റെ വളരെ ഉയരത്തിലായി സ്ഥിതിചെയ്യുന്ന കടന്നല്‍ കൂട് പരുന്തോ മറ്റോ ഇളക്കിയതിനെ തുടര്‍ന്ന് കടന്നല്‍ കൂട്ടം ഇളകി വന്ന് നാടന്‍ പണിക്കാരനായ ഒണക്കനെ പണിക്ക് പോവുന്നതിനിടെ ആക്രമിക്കുകയായിരുന്നു.

ഭാര്യ: മാത. മക്കള്‍: സലീഷ്, സനിജ

മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തിക്കും.