കലി അടങ്ങാതെ കാട്ടാനകൾ; കണ്ണൂരിൽ വൃദ്ധദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം
കണ്ണൂർ: വൃദ്ധദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തായി ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്.
കശുവണ്ടിത്തോട്ടത്തിൽ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇവരെ ആക്രമിക്കുകയായിരുന്നു. ആർആർടി സംഘം ഉൾപ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. മരിച്ച ദമ്പതികൾക്ക് ഒരു മകനുണ്ട്.
സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലമാണ് ഇവിടം. സംഭവത്തിൽ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്.