സ്‌ട്രൈക്ക് ദ സ്‌ട്രോക്ക്; ലോക പക്ഷാഘാത ദിനത്തില്‍ കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തലോണും സംഘടിപ്പിച്ചു


കൊയിലാണ്ടി: ലോക പക്ഷാഘാത ദിനത്തില്‍ കൊയിലാണ്ടിയില്‍ ബോധവല്‍ക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടം ഗ്ലാബല്‍കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരള എമര്‍ജന്‍സി ടീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്റ്റേറ്റ്ബാങ്ക് പരിസരത്ത് വെച്ച് രാവിലെ 7 മണിക്ക് ആരംഭിച്ച സന്ദേശപ്രചാരണ വാക്കത്തലോണ്‍ കൊയിലാണ്ടിസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ ഐ.പി ഫ്‌ലാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത്
ചേര്‍ന്ന പക്ഷാഗാഥ ബോധവല്‍ക്കരണ ക്ലാസ് കോഴിക്കോട് മൈയ്ത്രഹോസ്പിറ്റല്‍ ന്യൂറേസയന്‍സ് മേധാവി ഡോക്ടര്‍ സച്ചിന്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍ കൃഷ്ണദാസ് പി. പക്ഷാഘാതവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. ഷിഹാബുദ്ധീന്‍ എസ്.പി എച്ച് കൊയിലാണ്ടിക്കൂട്ടംഗ്ലോബല്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. ലുഖ്മാനുല്‍ഹഖ് കെ.ഇ.ടി സ്വാഗതം പറഞ്ഞു.
ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് എ. അസിസ് മാസ്റ്റര്‍, മൊയ്തു കെ.വി, ഫൈസല്‍ മൂസ, സഹീര്‍ ഗാലക്‌സി, സഹീര്‍ പി.കെ,
ഷംസീര്‍ കെ, ആയിഷ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. വാക്കത്തലോണില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്ത്രഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെഡ് പ്രവീണ്‍നായര്‍ നിര്‍വഹിച്ചു. ചടങ്ങിന് റഷീദ് മൂടാടി നന്ദി പറഞ്ഞു.