കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഓഫീസിൽ അതിക്രമിച്ച് കടന്ന് ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാലാണ് ഡ്യൂട്ടി മാസ്റ്റര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

സ്‌റ്റേഷനിലെത്തിയ മധ്യവയസ് തോന്നിക്കുന്ന ഒരാള്‍ പെട്ടെന്ന് ഓഫീസില്‍ കയറി വാതിലടച്ച് വനിതാ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമിച്ചു. ഡ്യൂട്ടി മാസ്റ്റര്‍ ബഹളം വെച്ചതോടെ പെട്ടെന്ന് തന്നെ ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റി കീഴ്‌പെടുത്തി. ഇതിനിടയില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അക്രമം നടത്തിയയാള്‍ ഒഡീഷ സ്വദേശിയാണെന്നാണ് സൂചന. റെയില്‍വേ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തുണ്ട്. നിലവില്‍ ഇയാള്‍ അക്രമാസക്തനാണ്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ എന്തിനാണ് അക്രമം നടത്തിയതെന്നും മറ്റമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയൂള്ളൂ.

Description: An attempt was made to break into the Koyilandy Railway Station office and take the duty master hostage