കാറില്‍ രഹസ്യ അറയുണ്ടാക്കി പണം കടത്താന്‍ ശ്രമം, മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി; താമരശേരി സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍
താമരശ്ശേരി: മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ 4.59 രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് താമരശ്ശേരി സ്വദേശികള്‍ പിടിയില്‍. താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ്(27), രാരോത്ത് പരപ്പന്‍ പൊയിന്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാറിനു മുന്നിലെ സീറ്റിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണയില്‍വച്ച് പിടിയിലാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികള്‍ക്ക് ലഭിച്ചത് എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.