മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ചേമഞ്ചേരിയില്‍ സര്‍വകക്ഷി അനുശോചന യോഗം
ചേമഞ്ചേരി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ചേമഞ്ചേരിയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷബീര്‍ എളവനക്കണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ വാഴയില്‍ ശിവദാസന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സത്യനാഥന്‍ മാടഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി വി.കെ.അബ്ദുള്‍ ഹാരിസ്, ശ്രീനിവാസന്‍ കുന്നുമ്മല്‍, ഉണ്ണിക്കൃഷ്ണന്‍ തിരൂളി, റംഷി കാപ്പാട്, ഉണ്ണിക്കൃഷ്ണന്‍ പൂക്കാട് എന്നിവര്‍ സംസാരിച്ചു. ആലിക്കോയ പുതുശ്ശേരി, സി.എം.രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ തുവ്വക്കോട്, എന്നിവര്‍ നേതൃത്വം നല്‍കി. മണികണ്ഠന്‍ മേലേടുത്ത് സ്വാഗതവും, മുസ്തഫ പള്ളിവയല്‍ നന്ദിയും രേഖപ്പെടുത്തി.