മലബാറിന്റെ മലയാറ്റൂരിലേക്ക് ഒരു സാഹസികയാത്ര: ട്രക്ക് ചെയ്യാം കണ്ണൂരിലെ കൊട്ടത്തലച്ചിമലയിലേക്ക്
മലയാറ്റൂര്‍ മലകയറുന്നതുപോലെ ഒരു മലകയറ്റം, മുകളിലൊരു ദേവാലയവും കണ്ണൂരിലെ കൊട്ടത്തലച്ചി മലയെക്കുറിച്ച് ചുരുക്കി ഇങ്ങനെ പറയാം.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിലാണ് കൊട്ടത്തലച്ചി മല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രം കൂടിയാണിത്.
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഉദയഗിരി വഴിയാണ് പോകേണ്ടത്. ഉദയഗിരിയില്‍ നിന്നും താബോര്‍ എന്ന ഹില്‍ സ്‌റ്റേഷനിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും ഏതാണ്ട് 60കിലോമീറ്റര്‍ അകലെയാണ് താബോര്‍. നിന്നും 60 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നൊരു ഹില്‍ സ്റ്റേഷനാണ് താബോര്‍. ചെറിയൊരു കവല. കുറച്ച് കടകളും ഒരു ബസ്സ്‌റ്റോപ്പും മാത്രം കാണാം. താബോര്‍ കവലയില്‍ നിന്നും 50 മീറ്റര്‍ മുന്നോട്ട് പോയാല്‍ ഇടത്തോട്ട് ടാര്‍ ചെയ്ത ചെറിയൊരു റോഡ് കാണാം. തപാല്‍ ഓഫീസ് എന്നൊരു ബോര്‍ഡും അവിടെ വച്ചിട്ടുണ്ട്. ആ വഴി വേണം കൊട്ടത്തലച്ചിമലയിലേക്ക് പോകാന്‍.
എവിടെ നോക്കയാലും പച്ചപ്പ്! വഴിയുടെ രണ്ടു ഭാഗത്തും കവുങ്ങ് മരങ്ങള്‍ ധാരാളമായി കാണാന്‍ സാധിക്കും. ദൂരെയായി കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകളും കാണാം. 200 മീറ്റര്‍ റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. പിന്നീടങ്ങോട്ട് ഓഫ് റോഡാണ്.
ഏകദേശം 300 മീറ്റര്‍ കഴിയുമ്പോള്‍ വഴിയുടെ ഇടത് വശത്തായി ഒരു കുരിശും ഒരു നേര്‍ച്ചപെട്ടിയും കാണാം. ആ കുരിശിന്റെ ഇടത് വശത്തൂടെ ഉള്ളിലേക്ക് ഒരു വഴി ഉണ്ട്. കാട് പിടിച്ചു കിടക്കുന്നൊരു വഴി. അത് വഴിയേ വേണം കൊട്ടത്തലച്ചിമലയിലേയ്ക്ക് പോകാന്‍.
ഏകദേശം 700 മീറ്റര്‍ കഴിഞ്ഞാല്‍ രണ്ട് വഴികള്‍ കാണാന്‍ സാധിക്കും. ഇടത്തോട്ടും വലത്തോട്ടും. ഇടത്തോട്ടുള്ള വഴി കയറ്റമാണ്. അതിലൂടെ മുന്നോട്ട് പോകണം. എകദേശം ഒരു 300 മീറ്റര്‍ കഴിഞ്ഞാല്‍ വഴിയുടെ വലത് വശത്തായി ഒരു ബോഡ് കണാം, കൊട്ടത്തലച്ചി ശ്രീ കരിഞ്ചാമുണ്ടി ദേവസ്ഥാനം ‘. ഇടത് വശത്ത് ആയി കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു ദേവസ്ഥാനത്തിന്റെ ബോര്‍ഡ് ആണ്. അവിടെ നിന്നും വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ കൊട്ടത്തലച്ചിമലയുടെ അടിഭാഗത്ത് എത്തിച്ചേരാം. നിരപ്പായൊരു പ്രദേശമാണിത്. കൊട്ടത്തലച്ചി സംരക്ഷണ സമിതിയുടെ പേരിലുള്ള നിരവധി മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണാം.
പശ്ചിമഘട്ടത്തിന്റെ വടക്കു ഭാഗത്ത് 2700 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയാണ് കൊട്ടത്തലച്ചിമല. കൊട്ടത്തലച്ചിമലയുടെ മുകളിലായി ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ക്രിസ്തുമത വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ് അവിടം. കൊട്ടത്തലച്ചി കുരിശുമല എന്നാണ് പൊതുവെ ആ ദേവാലയം അറിയപ്പെടുന്നത്. മലബാറിന്റെ മലയാറ്റൂര്‍ എന്നും അറിയപ്പെടുന്നു.
ഇനി കുത്തനെയുള്ള മലകയറ്റമാണ്. കയറ്റം തുടങ്ങുന്ന സ്ഥലത്ത് ഒരു കുരിശുണ്ട്. അങ്ങനെ നിശ്ചിത ദൂരം ഇടവിട്ടു 14 കുരിശുകള്‍ താണ്ടി വേണം മുകളിലത്തെ ദേവാലയത്തില്‍ എത്താന്‍. പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര തീര്‍ത്തും രസകരമാണ്. ചുറ്റുമുള്ള അഗാതമായ ഗര്‍ത്തങ്ങള്‍, ദൂരെയായി കാണുന്ന കാടുകള്‍, മലനിരകള്‍, പുല്‍മേടുകള്‍ എല്ലാം വലിയ അനുഭവമാണ് സമ്മാനിയ്ക്കുന്നത്. പതിനഞ്ചാമത്തെ കുരിശ് മുകളില്‍ നിരപ്പായ പ്രദേശത്താണ് ഉള്ളത്. അല്പം മാറി ഒരു ദേവാലയവും സ്ഥിതി ചെയ്യുന്നു. വെയിലും തണുപ്പും കോടമഞ്ഞും നിമിഷങ്ങള്‍കുള്ളില്‍ മാറി മാറി വരുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
summary: An Adventure to Malabar’s Malayatur at kannur district