‘വളം പറന്നു വിതറാം’ പത്ത് മിനിറ്റിൽ ഒരേക്കറിൽ വളപ്രയോഗം നടത്താം; കൊയിലാണ്ടിയിലെ കർഷകർക്ക് സ്വന്തമാക്കാം ഡ്രോണുകൾ സബ്സിഡി നിരക്കിൽ


Advertisement

കോഴിക്കോട്: ജില്ലയിലെ പാടശേഖരങ്ങളിൽ കള–കീടനാശിനി തളിക്കാനും വളപ്രയോഗത്തിനും ഡ്രോണുകൾ. പരമ്പരാഗത കൃഷിരീതിയിൽ വളപ്രയോഗം ചെയ്യുമ്പോൾ വളവും പണവും സമയവും പാഴാവുന്ന കർഷകന്റെ ആശങ്കക്ക്‌ പരിഹാരമായാണ്‌ നൂതന സാങ്കേതികവിദ്യയായ ഡ്രോൺ എത്തുന്നത്‌. കൂടുതൽ സ്ഥലത്ത്‌ കുറഞ്ഞ അളവിൽ വളം നിമിഷനേരത്തിനകം വിതറാനാകും. വളത്തിന്റെ അളവ്‌ കുറയുന്നതിനൊപ്പം വളപ്രയോഗത്തിന്റെ കാര്യക്ഷമതയും കൂടും.

Advertisement

കർഷകർക്കും കാർഷിക മേഖലയിലെ സംഘങ്ങൾക്കും എഫ്‌പിഒകൾക്കും സബ്‌സിഡി നിരക്കിൽ ഡ്രോണുകൾ നൽകുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ(സ്മാം) പദ്ധതിയുടെ പ്രചാരണാർഥം ആദ്യ ഡ്രോൺ പ്രദർശനം ആരഭിച്ചു. ഇതിന്റെ ഉദ്ഘാടനം മാവൂർ പാടശേഖരത്തിൽ പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിലെ പാടശേഖരങ്ങൾ, വാഴത്തോപ്പുകൾ എന്നിവിടങ്ങളിലാണ്‌ പ്രദർശനം. അടുത്ത ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശനം നടത്തും.

Advertisement

10 ലക്ഷം രൂപയുള്ള ഡ്രോണുകൾ കർഷകർക്ക്‌ 40 മുതൽ 50 ശതമാനംവരെ സബ്‌സിഡിയിലും പാടശേഖരങ്ങൾ, എഫ്പിഒ തുടങ്ങിയ കർഷകഗ്രൂപ്പുകൾക്ക്‌ 75 ശതമാനം വരെ സബ്‌സിഡിയിലും നൽകും. 10 മിനിറ്റിൽ ഒരേക്കറിൽ വളപ്രയോഗം നടത്താം. 10 ലിറ്റർ ശേഷിയുള്ള ഡ്രോണിന്‌ അഞ്ചുലക്ഷത്തോളമാണ്‌ വില.

Advertisement

Summary: An acre can be fertilized in ten minutes; Farmers can own drones at subsidized rates