ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം; മറിഞ്ഞു വീണത് കാറിന് മുകളിലേക്ക്‌, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

കൊയിലാണ്ടി: ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം. കണ്ണൂരിലേക്ക് ചെങ്കല്ല് കയറ്റാനായി പോവുന്ന ലോറിയിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Advertisement

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് തൊട്ട്പുറകിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ യുവാക്കാളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശത്താണ് പിക്കപ്പ് വീണത്.

Advertisement

വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ കാറിന്റെ മുന്‍വശവും പിക്കപ്പിന്റെ മുന്‍വശവും പൂര്‍ണമായും തകര്‍ന്നു.

Advertisement

Description: An accident occurred when a pickup van lost control and hit a lorry in Anakkulam