പൂനൂര്‍ പുഴയിലിറങ്ങിയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പുനൂര്‍: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്.
കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും കൂട്ടുകാരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.