രണ്ടരമാസം മുമ്പ് വിവാഹിതയായി വയനാട്ടിലേക്ക്; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും


നന്മണ്ട: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

ഇന്നലെയാണ് ദുരന്തസ്ഥലത്തുനിന്നും പ്രിയങ്കയുടെ മൃതദേഹം ലഭിച്ചത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും.

രണ്ടരമാസം മുമ്പാണ് പ്രിയങ്ക മേപ്പാടി സ്വദേശി ജിനുരാജനെ വിവാഹം കഴിച്ച് വയനാട്ടിലേക്ക് പോയത്. കുറച്ചുദിവസമായി നന്മണ്ടയിലെ വീട്ടിലുണ്ടായിരുന്നു. ഞായറാഴ്ചയാണ് തിരികെ വയനാട്ടിലേക്ക് പോയത്.

അച്ഛന്‍: കണ്ണഞ്ചേരി പുതുക്കോട്ടുമ്മല്‍ ജോസ്. അമ്മ: ഷോളി. സഹോദരന്‍: ജോഷിബ ലിബിന്‍. സഹോദരി: ജിസ്‌ന.