തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു


Advertisement

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം സ്വദേശി മിഥുന്‍ ആണ് മരിച്ചത്.
Advertisement

ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹവുമായി പാനൂരിലേക്ക് പോകുമ്പോള്‍ രാത്രി 11.30ഓടെയായിരുന്നു സംഭവം. തലശ്ശേരി മൊയ്തുപാലത്തിന് സമീപമാണ് അപകടം നടന്നത്. എതിര്‍ദിശയില്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisement

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഉടന്‍ തന്നെ മരണപ്പെട്ടു. രാത്രിയായതിനാല്‍ പ്രദേശത്ത് അധികം ആളുകളുണ്ടായിരുന്നില്ല. ബഹളംകേട്ടും പരസ്പരം അറിയിച്ചും ആളുകള്‍ എത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Advertisement