പാലിയേറ്റീവ് കെയറിനായി പരിചരണ സഹായ ഉപകരണങ്ങള്‍; ശ്രദ്ധേയമായി കൊയിലാണ്ടി ആര്‍.എസ്.എം.എസ്.എന്‍.ഡി.പി യോഗം കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം


കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.എസ്.എം.എസ്.എന്‍.ഡി.പി യോഗം കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
‘മെമ്മോറിയ’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കൊയിലാണ്ടി എം.എല്‍.എ ശ്രീമതി കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

‘കലാലയ കാലഘട്ടത്തിലെ സൗഹൃദങ്ങള്‍ക്ക് ഒരാളുടെ വ്യക്തിജീവിതത്തിലും, കരിയറിന്റെ വളര്‍ച്ചക്കും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ എംഎല്‍എ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സുരക്ഷാ പാലിയേറ്റീവ് കെയറിന് പരിചരണ സഹായ ഉപകരണങ്ങള്‍ കൈമാറി.


കോളേജ് പ്രിന്‍സിപ്പല്‍ സുജേഷ്. സി.പി, അലൂംമ്‌നി അസോസിയേഷന്‍ സെക്രട്ടറി പവിത, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. അമല്‍ കൃഷ്ണ, ഡോ.വി.ജി പ്രശാന്ത്, ഡോ. ഷാജി മാരാംവീട്ടില്‍, ഹൃദ്യ.ജി, രഞ്ചു.പി.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.