ഷൊര്‍ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കുക; ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചതായി പി.ടി.ഉഷ


പയ്യോളി: പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാവുമായി രാജ്യസഭാംഗം പി.ടി.ഉഷ. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.സിങ്ങിനെയും അറിയിച്ചതായും ഉഷ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയായ പേരാമ്പ്രയിലെയും പയ്യോളി, തുറയൂര്‍, തിക്കോടി, മണിയൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെയും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നത് ഗുണം ചെയ്യും. പരിശോധിച്ച് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഉറപ്പുനല്‍കിയതായി പി.ടി.ഉഷ വ്യക്തമാക്കി.