കൊയിലാണ്ടിയിലെ അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു. ളുടെ സ്ഥാനാരോഹണ ചടങ്ങ് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ആര്‍.ബാലകൃഷ്ണന്റെ അധ്യക്ഷനായിരുന്നു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രക്ട് ഗവര്‍ണര്‍ കെ.സുരേഷ് ബാബു നടത്തി. ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ.നാഗരാജ് ബെയ്‌റി മുഖ്യപ്രഭാഷണം നടത്തി. ഇന്റര്‍നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം.മുനിയപ്പ, വിജയന്‍ ഇളയാടത്ത്, വി.പി.സുകുമാരന്‍, എന്‍.ചന്ദ്രശേഖന്‍, കെ.സുധാകരന്‍, എന്‍.ഗോപിനാഥന്‍, പി.പി.സുധീര്‍ കുമാര്‍, രാഗം മുഹമ്മദലി, വി.ടി.അബ്ദുറഹിമാന്‍, കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.കെ.ശ്രീധരന്‍ – പ്രസിഡന്റ്, സി.പി.ആനന്ദന്‍, എം.ജതീഷ് ബാബു വൈസ് പ്രസിഡന്റ്, രാഗം മുഹമ്മാലി- സെക്രട്ടറി, സമീര്‍ നാഷ്, ഇ.ഷിജു – ജോ. സിക്രട്ടറി, കെ.വിനോദ് കുമാര്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Summary: Alliance Club International in Koyilandy will now be led by these people