രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലഭിക്കും ആനുകൂല്യം; വാര്‍ഡ് തലത്തില്‍ ഇടവിള കിറ്റ്, ഫലവൃക്ഷതൈ വിതരണത്തിന് തുടക്കമിട്ട് കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022-23 ജനകീയാസൂത്രണപദ്ധതിയില്‍ ഇടവിള കിറ്റുകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. പുളിയഞ്ചേരി നെല്ലൂളി താഴെ നടന്ന വിതരണ പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു.

Advertisement

റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഓരോ വാര്‍ഡുകളിലായിട്ടായിരുന്നു വിതരണം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷ
കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു.

Advertisement

സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ എന്‍.ടി.രാജീവന്‍, കെ.എം.നന്ദനന്‍, രമേശന്‍ വലിയാട്ടില്‍, കൃഷി അസിസ്റ്റന്റ് എം.ജിജിന്‍, പി.കെ.അംന എന്നിവര്‍ സംസാരിച്ചു.

Advertisement