വിട്ടുപിരിഞ്ഞത് പൊതുകാര്യ പ്രസക്തനും ജനപ്രിയനുമായ നേതാവ്; കീഴരിയൂരിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷിയോഗം


കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐ.സജീവന്‍ അധ്യക്ഷത വഹിച്ചു.

രാജേഷ് കീഴരിയൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, ഇ.അശോകന്‍, കെ.ടി.രാഘവന്‍, ടി.യു.സൈനുദീന്‍, ഇ.ടി ബാലന്‍, ടി.കുഞ്ഞിരാമന്‍, കെ.എം.സുരേഷ് ബാബു, കെ.പി.രാമചന്ദ്രന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി.രാജന്‍, വി.പി.സദാനന്ദന്‍, ടി.കെ ഗോപാലന്‍, ഇടത്തില്‍ ശിവന്‍, ടി.വി ദിനു സംസാരിച്ചു.

[mid4