വിവിധ ജില്ലകളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം; കൊയിലാണ്ടിയില്‍ അഖില കേരള തായമ്പകോത്സവത്തിന് തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മേളപ്പെരുപ്പത്തിന് തുടക്കം. ശ്രീരുദ്ര ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പകോത്സവം ഡോ.എം. ആര്‍. രാഘവവാരിയര്‍ ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലാണ് തായമ്പോത്സവം നടക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളളവരാണ് മത്സരാര്‍ത്ഥികള്‍, മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ല ശ്രീരുദ്ദ ഫൗണ്ടേഷന്‍ സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിക്കും.ചടങ്ങില്‍ കെ. പി. പുരുഷോത്തമന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ശിവദാസ് മാരാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഭദ്രദീപം കൊളുത്തി. എന്‍.ഇ മോഹനന്‍ നമ്പൂതിരി, എ. വാസുദേവ ശര്‍മ്മ, സാവിത്രി അന്തര്‍ജ്ജനം, പര്‍വ്വതീദേവി അന്തര്‍ജ്ജനം, പി.സാവിത്രി അന്തര്‍ജ്ജനം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.