ജില്ലയിലെ റേഷന്‍ കടകള്‍ക്ക് ഏപ്രില്‍ ആറിന് ഉച്ചവരെ അവധി; പി.വി.സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.വി.സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഫെബ്രുവരി 6ന് കൊയിലാണ്ടിയില്‍ നടക്കും. താലൂക്ക് വൈസ് പ്രസിഡന്റ്, റേഷന്‍ സംരക്ഷണ സമിതി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗവുമാണ് വി.വി.സുധന്‍.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി എ.കെ.ആര്‍.ആര്‍.ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ എം.എല്‍.എ നിര്‍വഹിക്കും. ഫോട്ടോ അനാച്ഛദനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് നിര്‍വഹിക്കും. പി.വിശ്വന്‍ മുന്‍ എം.ല്‍.എ, സംസ്ഥാന ഭാരവാഹികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ജില്ലാ കണ്‍വെന്‍ഷന്‍ അനുസ്മരണം പ്രമാണിച്ച് ജില്ലയിലെ റേഷന്‍ കടകള്‍ക്ക് ഉച്ചവരെ അവധിയായിരിക്കും.